Arrested | 'മുന്‍ റെയില്‍വേ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍': മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, 2 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട്: (www.kasargodvartha.com) മുന്‍ റെയില്‍വേ ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് തമിഴ്‌നാട് സ്വദേശികളായ കുമാറിനെും ലക്ഷ്മിയെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മര്‍ദനമേറ്റതെന്നും പൊലീസ് വ്യക്തമാക്കി. അകത്തേത്തറ സ്വദേശിയായ പ്രഭാകരനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രഭാകരന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞത് പോസ്റ്റ്മോര്‍ടത്തിനിടെയാണ്. വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും, ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ടത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസ്സിലാക്കിയ കുമാറും ലക്ഷ്മിയും പാഴ്വസ്തുക്കള്‍ ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. 

Palakkad, News, Kerala, Crime, Robbery, Killed, Attacked, Murder, Case, Arrest, Arrested, House, Found Dead, Death, Theft, Former railway employee, Former railway employee killed: Two Arrested.

പ്രദേശവാസികളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളെ പൊലീസ് പ്രഭാകരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തുന്നതിനിടെയാണ് കൃത്യം ചെയ്തെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 

Keywords: Palakkad, News, Kerala, Crime, Robbery, Killed, Attacked, Murder, Case, Arrest, Arrested, House, Found Dead, Death, Theft, Former railway employee, Former railway employee killed: Two Arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?