Accidental Death | റിയാദില്‍ ബഹുനില കെട്ടിടത്തിലെ വാടര്‍ ടാങ്കിന് മുകളില്‍നിന്ന് വീണ് മലയാളി മരിച്ചു

റിയാദ്: (www.kvartha.com) മലയാളി വാടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. ബഹുനില കെട്ടിടത്തിലെ വാടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്.  

30 വര്‍ഷമായി റിയാദ് നസീമിലെ ഒരു സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായി. ഇതോടെ ഇദ്ദേഹം ഇന്‍ഡ്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. 

മാര്‍ച് 23-നായിരുന്നു സംഭവം. നേരത്തെ പരിചയമുള്ള സഊദി പൗരന്റെ വീട്ടിലെ വാടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അബോധാവസ്ഥയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്. അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News, World, World-News, International, Riyadh, Expatriate, Died, Accident, Injured, Accidental News, Gulf-News, Riyadh: Expatriate Malayalee dies after falling from the top of water tank.


Keywords: News, World, World-News, International, Riyadh, Expatriate, Died, Accident, Injured, Accidental News, Gulf-News, Riyadh: Expatriate Malayalee dies after falling from the top of water tank.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?