Accident | ഇരിട്ടിയെ തേടിയെത്തിയ മറ്റൊരു ദുരന്തവാര്‍ത്ത; ബെംഗ്ളൂറില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ബെംഗ്‌ളൂറു: (www.kvartha.com) കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലുണ്ടായ വാഹനപകടത്തില്‍ ഇരിട്ടി ഡോണ്‍ബോസ്‌കോ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതിനു ശേഷം മറ്റൊരു ദുരന്തവാര്‍ത്തയാണ് ഇരിട്ടിയെ തേടിയെത്തിയത്. ബെംഗ്‌ളൂറിലെ വാഹനാപകടത്തില്‍ ഇരിട്ടി സ്വദേശിനിയായ വിദ്യാര്‍ഥിനി ദാരുണമായി മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് തെക്കേല്‍ സജിയുടെ മകള്‍ അഷ്മിത സജി(19) ആണ് മരിച്ചത്. 

അഷ്മിത സഞ്ചരിച്ച ഇരുചക്ര വാഹനവും ട്രകും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. കര്‍ണാടക കോളജില്‍ ഫാം ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അഷ്മിത. അഷ്മിതയുടെ മാതാപിതാക്കള്‍ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗ്‌ളൂറിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരന്‍: ആശിഷ്. 

Bengaluru, News, National, Student, Road, Accident, Death, Iritty, Bengaluru: Iritty Native student died in road accident.

Keywords: Bengaluru, News, National, Student, Road, Accident, Death, Iritty, Bengaluru: Iritty Native student died in road accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?