Tiger | വീടിന്റെ തിണ്ണയില്‍ കടുവയും കേഴമാനും; ഞെട്ടിത്തരിച്ച് പുലര്‍ചെ വീടിന് പുറത്തിറങ്ങിയ ഗൃഹനാഥന്‍, പിന്നീട് സംഭവിച്ചത്



പത്തനംതിട്ട: (www.kvartha.com) സീതത്തോട് പുലര്‍ചെ വീടിന്റെ വീടിന് പുറത്തിറങ്ങിയ ഗൃഹനാഥന്‍ തിണ്ണയില്‍ വന്യമൃഗത്തിനെ കണ്ട് പേടിച്ച് നിലവിളിച്ചു. പടയനിപ്പാറ പാറയ്ക്കല്‍ സുരേഷാണ് വീടിന്റെ തിണ്ണയില്‍ കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്. തിങ്കളാഴ്ച വെളുപ്പിന് 5.45നായിരുന്നു സംഭവമെന്ന് ഇദ്ദേഹം ഞെട്ടലോടെ പറയുന്നു. 

പുറത്തിറങ്ങിയശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയില്‍നിന്ന് കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. മുറ്റത്തേക്ക് ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്ത് കൂടി റബര്‍ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.

സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവര്‍ ഉണരുന്നത്. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടില്‍നിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു. 

സംഭവസ്ഥലത്തെ കാല്‍പാടുകള്‍ കടുവയുടേതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനപാലകരെ രാത്രി ഡ്യൂടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും വടശേരിക്കര റേഞ്ച് അറിയിച്ചു.

News, Kerala, Pathanamthitta, tiger, Animals, Local-News, Pathanamthitta: Tiger found infront of house early morning


മൂന്ന് മാസമായി പടയനിപ്പാറ, കൊടുമുടി, മണിയാര്‍ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നും ആ കടുവ തന്നെയാകാമെന്നും പ്രദേശവാസികള്‍ പറയുന്നു. കടുവയെ കണ്ട സ്ഥലത്തിന് സമീപം കാട്ടാനയുടെ സാന്നിധ്യവും പതിവാണ്.

Keywords: News, Kerala, Pathanamthitta, tiger, Animals, Local-News, Pathanamthitta: Tiger found infront of house early morning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?