Fire | വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു; പിന്നില്‍ കാപ കേസിലെ പ്രതിയെന്ന് സംശയം

കണ്ണൂര്‍: (www.kasargodvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പിടികൂടിയ ഒരു ജീപും കാറും ബുള്ളറ്റും പൂര്‍ണമായും ഒരു സ്‌കൂടറും കാറും ഭാഗികമായും കത്തിനശിച്ചെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

ആരെങ്കിലും തീകൊളുത്തിയതാണോ എന്നാണ് സംശയമെന്നും കാപാ കേസിലെ ഒരു പ്രതി സംശയത്തിന്റെ മുനയിലാണെന്നും പൊലീസ് പറയുന്നു. വാഹനങ്ങള്‍ക്ക് തീ കൊടുത്തത് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം ആണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ സഹോദരനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kannur, news, Kerala, Police, Police Station, case, Kannur: Vehicle catches fire at Valapattanam police station premises.

Keywords: Kannur, news, Kerala, Police, Police Station, case, Kannur: Vehicle catches fire at Valapattanam police station premises.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?