Earthquake | ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 13 മരണം; മൂന്നൂറിലധികം പേര്‍ക്ക് പരുക്ക്; അപകടം റിപോര്‍ട് ചെയ്ത സ്ഥലങ്ങളില്‍ എത്താനുള്ള ശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍



ഇസ്ലാമാബാദ്: (www.kvartha.com) അയല്‍രാജ്യങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 13 മരണം. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപോര്‍ടുണ്ട്. വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 

ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരുക്ക് പറ്റിയത്.

ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. വടക്കന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ആശുപത്രികള്‍ ഒറ്റരാത്രികൊണ്ട് അടിയന്തരാവസ്ഥയിലാക്കിയതായി ഒരു പാകിസ്താന്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 

News, World, international, Islamabad, pakisthan, Afghanistan, Earth Quake, Death, Top-Headlines, Injured, Earthquake in Afghanistan died at least 13, nine of them in Pakistan


രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപോര്‍ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നു. ഭൂചലനം ഉണ്ടായ ഉടന്‍ പലരും വീട്ടില്‍ നിന്നും ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാന്‍ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.

Keywords: News, World, international, Islamabad, pakisthan, Afghanistan, Earth Quake, Death, Top-Headlines, Injured, Earthquake in Afghanistan died at least 13, nine of them in Pakistan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?