Died | താമസിക്കുന്ന ഫ്‌ലാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തി; സംസാരശേഷിയില്ലാത്ത മീന്‍പിടുത്തതൊഴിലാളിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: (www.kvartha.com) താമസിക്കുന്ന ഫ്‌ലാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മീന്‍പിടുത്തതൊഴിലാളിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകന്‍ നവാസ് ഖാന്‍ (37) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്‌ലാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെണ്‍മക്കളും മതിപ്പുറത്തെ ഫ്‌ലാറ്റില്‍ മൂന്നാം നിലയിലാണ് താമസം. 

പുലര്‍ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും മീന്‍പിടുത്തം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്‌ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

News, Kerala, State, Local-News, Labours, Fishermen, Death, Vizhinjam: Fisherman died after falling from flat


പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ഖബറടക്കി. വിഴിഞ്ഞം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ- റൈഹാനത്ത് ബീവി, മക്കള്‍ - സനൂജ, ഹാജറ.

Keywords: News, Kerala, State, Local-News, Labours, Fishermen, Death, Vizhinjam: Fisherman died after falling from flat 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?