Died | ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com) ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മലയാളി വനിത ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി അടിമാലി മുതുവാന്‍കുടി അറക്കല്‍ വീട്ടില്‍ മീരാന്‍ മുഹമ്മദിന്റെ ഭാര്യ ഹലീമ (65) ആണ് മരിച്ചത്. ഫെബ്രുവരി 28ന് അടിമാലി അഖ്സ ഉംറ സര്‍വീസിന് കീഴില്‍ എത്തിയതായിരുന്നു ഹലീമ ഉള്‍പെട്ട സംഘം.

നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍ വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia: Malayali woman died and collapsed at Jeddah airport.

Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia: Malayali woman died and collapsed at Jeddah airport.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?