Controversy | കണ്ണൂരില്‍ വീണ്ടും തരംഗമായി പിജെ; താലപ്പൊലി മഹോത്സവ കാഴ്ചവരവില്‍ ജയരാജന്റെ ചിത്രവുമേന്തി അണികളുടെ ഘോഷയാത്ര; വിവാദം
തലശേരി: (www.kvartha.com) കണ്ണൂര്‍ സിപിഎമിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി വീണ്ടും വ്യക്തിപൂജാ വിവാദം. പാര്‍ടി ഗ്രാമത്തിലെ ക്ഷേത്രത്തിലെ താലപ്പൊലിയിൽ പ്രവര്‍ത്തകര്‍ പാര്‍ടി കൊടിയും സംസ്ഥാന കമിറ്റിയംഗമായ പി ജയരാജന്റെ ചിത്രവുമായി കാഴ്ചവരവിന്റെ ഭാഗമായി കലശമെഴുന്നെളളിച്ചതാണ് വിവാദമായത്. തലശേരി ഏരിയയിലെ പാര്‍ടി ഗ്രാമമായ കതിരൂര്‍ പുല്യോട് കൂരുംബക്കാവിലാണ് സംഭവം. പാര്‍ടി ശക്തി കേന്ദ്രമായ പാട്യം നഗറിലെ പ്രവർത്തകരാണ് പി ജയരാജന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെളളിപ്പ് നടത്തിയത്.
കഴിഞ്ഞ മാര്‍ച് 12,13,14 തീയതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. 13 നാണ് വിവിധ ദേശങ്ങളില്‍ നിന്നുളള കലശമെഴുന്നെളളിപ്പും കാഴ്ചവരവും കാവിലേക്ക് നടന്നത്. ഇതില്‍ പാട്യം നഗറില്‍ നിന്നെടുത്ത കലശത്തിലാണ് സിപിഎം കൊടിയൊടൊപ്പം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുളള കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോട് പാര്‍ടി യോജിക്കുന്നില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തെ തളളിപറഞ്ഞ പാര്‍ടി നേതൃത്വം കീഴ്ഘടകങ്ങളോട് റിപോർട് തേടിയിട്ടുണ്ട്. പി ജയരാജനെ ആരാധിക്കുന്ന പിജെ ആര്‍മിയുമയി ബന്ധമുളള പ്രവര്‍ത്തകരാണ് കലശമെഴുന്നെളളിപ്പിന് പിന്നിലെന്നാണ് വിവരം. സിപിഎം ജില്ലാ സെക്രടറിയേറ്റംഗവും റബ്‌കോ ചെയര്‍മാനുമായ കാരായി രാജന്റെ വീട് നില്‍ക്കുന്ന സ്ഥലം കൂടിയാണ് പുല്യോട്.
Keywords: Thalassery, Kerala, News, Controversy, Festival, CPM, Politics, Party, Temple, Flag, Investigates, Report, Latest-News, Top-Headlines, Procession with image of P Jayarajan; Controversy.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment