Complaint | കുഞ്ഞിനെ അച്ഛന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി

കോട്ടയം: (www.kvartha.com) രണ്ടര വയസുകാരനെ കുഞ്ഞിനെ അച്ഛന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. നാലര വയസുള്ള മൂത്ത മകളെയും അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതിയുണ്ട്. ഇടുക്കി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നിലവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സ്ഥിരമായതോടെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ യുവതി ശ്രമിച്ചു. ഇതുകണ്ട ഇരുവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും ഇവര്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Kottayam, News, Kerala, Complaint, Crime, Child, Complaint that child attacked by man.

Keywords: Kottayam, News, Kerala, Complaint, Crime, Child, Complaint that child attacked by man.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?