Arrested | കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം; 20കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kasargodvartha.com) കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിയായ അമിത് (20) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് യുവാവ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

അമിതില്‍ നിന്നും 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക് കവറുകളും അമിതില്‍ നിന്നും കണ്ടെടുത്തു. കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമീഷനര്‍ പ്രകാശന്‍ പടന്നയിലിന്റെ  ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), നാര്‍കോടിക് ഷാഡോസും, സബ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പൊലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

Kozhikode, news, Kerala, Top-Headlines, arrest, Arrested, Police, Student, Drugs, Drug trade among college students; 20-year-old man arrested.

Keywords: Kozhikode, news, Kerala, Top-Headlines, arrest, Arrested, Police, Student, Drugs, Drug trade among college students; 20-year-old man arrested.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?