After Pandemic, 78 Percent Of Employees Preferring To Come To OfficeSurvey | തൊഴിൽ അന്തരീക്ഷം മാറുന്നു! 78 ശതമാനം ഇന്ത്യൻ ജീവനക്കാരും ഓഫീസിൽ വരാൻ ഇഷ്ടപ്പെടുന്നുവെന്ന് സർവേ റിപ്പോർട്ട്; 10 ൽ 8 പേരും ബന്ധം വർധിപ്പിക്കാനുള്ള അവസരമായി കാണുന്നു
ന്യൂഡെൽഹി: (www.kvartha.com) കോവിഡ് നിയന്ത്രങ്ങൾ ഒഴിവാക്കിയതിന് ശേഷം ഓഫീസുകളിലെ ഹൈബ്രിഡ് മോഡൽ ജോലി തുടരുന്നു. അതേസമയം, 78 ശതമാനം ഇന്ത്യൻ ജീവനക്കാരും ഓഫീസിൽ വരാൻ ഇഷ്ടപ്പെടുന്നതായി സർവേ റിപ്പോർട്ട് പുറത്ത്. 10 ൽ എട്ട് ജീവനക്കാരും ഓഫീസിലെ ജോലി സഹപ്രവർത്തകരുമായി ബന്ധം മെച്ചപ്പെടുത്താനും സാമൂഹ്യമായി ഇടപെടാനുമുള്ള അവസരമായി കരുതുന്നു.
സാധാരണയായി ഓഫീസിൽ വരാൻ ഇഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഇതിൽ പല നേട്ടങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഓഫീസുകളിൽ ജോലിക്ക് പോകുന്നതിൽ കൂടുതൽ പോസിറ്റീവ് ആണെന്ന് 86 ശതമാനം പേർ പ്രതികരിച്ചതായി ലിങ്ക്ഡ്ഇൻ നടത്തിയ സർവേയിൽ പറയുന്നു. 2023 ഫെബ്രുവരി 28 മുതൽ മാർച്ച് ആറ് വരെ 18 വയസിനു മുകളിൽ പ്രായമുള്ളവർക്കിടയിലാണ് ഈ സർവേ നടത്തിയത്.
ഹൈബ്രിഡ് മോഡലിൽ ജോലി ചെയ്യുന്നതും ഓഫീസിൽ കുറച്ചു സമയം ചെലവഴിക്കുന്നതും കരിയറിനെ ബാധിക്കുമോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ തങ്ങളുടെ കരിയറിനെ ബാധിച്ചില്ലെന്നാണ് സർവേയിൽ 63 ശതമാനം ജീവനക്കാരും പ്രതികരിച്ചത്. എന്നിരുന്നാലും, ഓഫീസിൽ അധികം പോകുന്നില്ലെങ്കിൽ, കരിയറിലെ മുന്നേറ്റത്തിനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്ന് ഒരു വലിയ വിഭാഗം ജീവനക്കാർ കരുതുന്നു.
എന്തിനാണ് ഓഫീസിൽ വരാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, 43 ശതമാനം ആളുകളും സാമൂഹ്യപരമായ ഇടപഴകുന്നതിനാണെന്ന് ചൂണ്ടിക്കാട്ടി. ജീവനക്കാർ ഓഫീസിലേക്ക് വരുന്നത് കൂടുതൽ സാമൂഹ്യമായി ഇടപെടുന്നതിന് വേണ്ടിയാണെന്നും ഒരു ടീമിന്റെ ഭാഗമാകാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നുവെന്നും ഓഫീസിൽ വരുന്നതിന്റെ വില അവർ മനസിലാക്കുന്നുവെന്നും സർവേ വിലയിരുത്തുന്നു.
ഡെസ്ക് ബോംബിംഗ്
ഡെസ്ക് ബോംബിംഗ് എന്നാൽ പെട്ടെന്ന് നിങ്ങളുടെ സഹപ്രവർത്തകന്റെ മേശപ്പുറത്ത് പോയി സംസാരിക്കുക എന്നാണ് അർഥമാക്കുന്നത്. ഡെസ്ക് ബോംബിംഗാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് 62 ശതമാനം ജീവനക്കാർ പറഞ്ഞു.
ടീ ബ്രേക്ക്
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഓഫീസ് ടീ-ബ്രേക്ക് നഷ്ടമായതായി 72 ശതമാനം ജീവനക്കാരും പറഞ്ഞു, ടീ ബ്രേക്കിൽ ചായ മാത്രമല്ല, സഹപ്രവർത്തകരുമായി ഒരുപാട് ചിരിയും തമാശകളും ഉണ്ടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ജോലിയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന അവസരങ്ങൾ നഷ്ടമാവുന്നുവെന്നാണ് ജീവനക്കാർ പ്രതികരിച്ചത്.
Keywords: New Delhi, National, News, Office, Survey, Report, Job, Workers, Laptop, After Pandemic, 78 Percent Of Employees Preferring To Come To Office.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment