Sabarimala | കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകുന്നേരം തുറക്കും

പത്തനംതിട്ട: (www.kasargodvartha.com) കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിക്കും. അതേസമയം ക്ഷേത്രനട തുറക്കുന്ന ഈ മാസം 12 ന് പൂജകള്‍ ഉണ്ടാവില്ല.

അന്ന് രാത്രി 10 മണിയോടെ തിരുനട അടയ്ക്കുകയും ചെയും. തുടര്‍ന്ന് കുഭം ഒന്നിന് പുലര്‍ചെ അഞ്ച് മണിക്ക് ക്ഷേത്രനടതുറക്കും. ആ ദിവസം നിര്‍മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാവും. മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും. പുഷ്പാഭിഷേകം, കലശാഭിഷേകം, പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയപൂജ എന്നിവയും ഉണ്ടാവും.

Pathanamthitta, news, Kerala, Top-Headlines, Religion, Sabarimala, Sabarimala temple nada will be opened on sunday for the Kumbha month pujas.

Keywords: Pathanamthitta, news, Kerala, Top-Headlines, Religion, Sabarimala, Sabarimala temple nada will be opened on sunday for the Kumbha month pujas.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?