Rescued | പുഴയിൽ മുങ്ങിത്താഴുകയായിരുന്ന തന്നെക്കാൾ പ്രായമുള്ള കൂട്ടുകാരന് രക്ഷകനായി 3-ാം ക്ലാസ് വിദ്യാർഥി; താരമായി മുഹമ്മദ് ഹിബതുല്ല

പള്ളങ്കോട്: (www.kasargodvartha.com) പുഴയിൽ മുങ്ങിത്താഴുകയായിരുന്ന തന്നെക്കാൾ പ്രായമുള്ള കൂട്ടുകാരന് രക്ഷകനായി എട്ട് വയസുകാരൻ നാട്ടിൽ താരമായി. പള്ളങ്കോട് മോരക്കാനത്തെ ഇബ്രാഹിം - കെഎം ബുശ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഹിബതുല്ലയാണ് അഭിമാനമായി മാറിയത്. കൂട്ടുകാരനും പിതാവിന്റെ ജ്യേഷ്ഠന്റെ മകനുമായ പള്ളങ്കോട് നെയ്പാറയിലെ മുഹമ്മദ് ഹസീബിനെയാണ് (11) ഹിബതുല്ല രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് പയസ്വിനി പുഴയിലായിരുന്നു സംഭവം. ബുശ്റ വസ്ത്രങ്ങൾ അലക്കുന്നതിനായി പുഴക്കരയിൽ പോയിരുന്നു. കൂടെ ഹി​ബ​തു​ല്ല​യും ര​ണ്ടു കൂ​ട്ടു​കാ​രും കു​ളി​ക്കാ​ൻ പോയതായിരുന്നു. ഹിബതുല്ലയും ഒ​രു കൂ​ട്ടു​കാ​ര​നും പു​ഴ​യു​ടെ ഇ​ക്ക​ര​യി​ലും ഹസീബ് മറുകരയിലുമാണ് നീന്തിയിരുന്നത്. ഹിബതുല്ല പ്ലാസ്റ്റിക് കുപ്പികൾ അരയിൽ കെട്ടിയായിരുന്നു നീന്തിയത്.

Kerala, Kasaragod, Top-Headlines, River, Student, Friend, School, Adoor, Bottle, Teachers, Latest-News, Class 3 student rescued friend who drowning in river.

അതിനിടെ പെട്ടെന്ന് ഹസീബ് ക്ഷീണിതനായി ആഴമുള്ള ഭാഗത്ത് വെള്ളത്തിൽ മുങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഹി​ബ​തു​ല്ല അരയിൽ കു​പ്പി​ക​ൾ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി ഹസീബിനെ രക്ഷപ്പെടുത്തി തള്ളിക്കൊണ്ട് ബുശ്റയുടെ അടുത്തെത്തിച്ചു. അവർ കുട്ടിയെ വലിച്ചു കയറ്റുകയും ചെയ്തു. ഹിബതുല്ലയുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നാണ് അധ്യാപകരും പ്രദേശവാസികളും പറയുന്നത്.

Kerala, Kasaragod, Top-Headlines, River, Student, Friend, School, Adoor, Bottle, Teachers, Latest-News, Class 3 student rescued friend who drowning in river.

പള്ളങ്കോട് സർ സയ്യിദ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഹിബതുല്ല. സാഹസിക രക്ഷാപ്രവർത്തനത്തിന് ഹിബതുല്ലയെ സർ സയ്യിദ് എൽപി സ്കൂളും കേരള മുസ്‌‍ലിം ജമാഅതും എസ്‌വൈഎസ് പള്ളങ്കോട് യൂണിറ്റും എസ്ജെഎം ജില്ലാ കമിറ്റിയും അനുമോദിച്ചു.

Keywords: Kerala, Kasaragod, Top-Headlines, River, Student, Friend, School, Adoor, Bottle, Teachers, Latest-News, Class 3 student rescued friend who drowning in river.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?