Gold Price | സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 41920 രൂപ; വെള്ളി നിരക്ക് കുറഞ്ഞു
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല. അതേസമയം, കഴിഞ്ഞ ദിവസം വന്‍ ഇടിവ് രേഖപ്പെടുത്തിയ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നു. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 18 കാരറ്റിന് 800 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4330 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34640 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 105 രൂപയും ഒരു പവന്‍ 18 കാരറ്റിന് 840 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4230 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 33840 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
ബുധനാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 72 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Keywords: News,Kerala,State,Top-Headlines,Trending,Kochi,Business,Finance,Gold,Gold Price, Gold Price February 15 Kerala
Powered by Info News For You

Comments
Post a Comment