Found dead | പരോളില്‍ ഇറങ്ങിയ പോക്സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ മരിച്ച നിലയില്‍

പാലക്കാട്: (www.kasargodvartha.com) പരോളില്‍ ഇറങ്ങിയ പോക്സോ കേസ് പ്രതിയെ സ്‌കൂള്‍ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാജേഷി(26)നെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കെയാണ് പരോളിലിറങ്ങിയത്.

മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് രാജേഷിന് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. നെന്മാറ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പോക്സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. പരോള്‍ കാലാവധി ജനുവരി 31ന് അവസാനിച്ചിരുന്നു. മൃതദേഹത്തിന് അരികെ താന്‍ നിരപരാധിയാണെന്ന് എഴുതിവച്ച കത്തും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Palakkad, News, Kerala, Top-Headlines, Death, case, accused, Palakkad: POCSO case accused found dead.

Keywords: Palakkad, News, Kerala, Top-Headlines, Death, case, accused, Palakkad: POCSO case accused found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?