Examination | ഇന്‍ഡ്യന്‍ മിലിടറി കോളജ് പ്രവേശന പരീക്ഷ ജൂണ്‍ 3ന്; കൂടുതലറിയാം

തിരുവനന്തപുരം: (www.kasargodvartha.com) ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിടറി കോളജിലേക്കുള്ള പ്രവേശന യോഗ്യതാ പരീക്ഷ ജൂണ്‍ മൂന്നിന് നടക്കും. തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമീഷനറുടെ ഓഫീസിലാണ് പരീക്ഷ നടത്തുക. പരീക്ഷാര്‍ഥി 2011 ജനുവരി രണ്ടിനും 2012 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിന് ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കുന്നതല്ല.

പരീക്ഷാര്‍ഥി ആര്‍ഐഎംസി (RIMC) പ്രവേശനസമയത്ത്, അതായത് 2024 ജനുവരി ഒന്നിന് ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ ഏഴാം ക്ലാസ് പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിടറി കോളജിലേക്ക് അപേക്ഷിക്കണം. 

Thiruvananthapuram, news, Kerala, Examination, Top-Headlines, Education, Indian Military College entrance exam on June 3.

ജെനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും, എസ് സി/ എസ് ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ടിഫികറ്റുകള്‍ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും.

ഡിമാന്‍ഡ് ഡ്രാഫ്റ്റ് 'THE COMMANDANT, RIMC DEHRADUN', DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE - 01576) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ 'THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN - 248003' എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. 

ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www(dot)rimc(dot)gov(dot)in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മേല്‍വിലാസം വ്യക്തമായി പിന്‍കോഡ്, ഫോണ്‍നമ്പര്‍ ഉള്‍പെടെ (ഇംഗ്ലീഷ്) വലിയ അക്ഷരത്തില്‍, എഴുതേണ്ടതാണ്. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ RIMCയില്‍ നിന്നും ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് ഏപ്രില്‍ 15ന് മുന്‍പായി ലഭിക്കുന്ന തരത്തില്‍ 'സെക്രടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12'' എന്ന വിലാസത്തില്‍ അയയ്ക്കണം. 

അപേക്ഷയോടൊപ്പം RIMC-യില്‍ നിന്നും ലഭിച്ച നിര്‍ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്പോര്‍ട് വലിപ്പത്തിലുള്ള 2 ഫോടോകള്‍ (ഒരു കവറിനുള്ളില്‍ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സര്‍ടിഫികറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന സര്‍ടിഫികറ്റ് (Domicile Certificate), വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ടിഫികറ്റ് ഉള്ളടക്കം ചെയ്തിരിക്കണം. പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ടിഫികറ്റിന്റെ 2 പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം. 

ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ് (ഇരുവശവും), 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടികറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാംപ്പതിച്ചത്) എന്നിവ ഉള്‍പെടുത്തിയായിരിക്കണം അയക്കേണ്ടത്.

Keywords: Thiruvananthapuram, news, Kerala, Examination, Top-Headlines, Education, Indian Military College entrance exam on June 3.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?