Electric Bus | സഊദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസന്‍ജര്‍ ബസ് സര്‍വീസ് ആരംഭിച്ചു

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലെ ആദ്യ ഇലക്ട്രിക് പാസന്‍ജര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ഖാലിദിയ-ബലദ് റൂടിലാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. എന്നാല്‍ റെഗുലര്‍ സര്‍വിസ് പൊതുഗതാഗത അതോറിറ്റിക്ക് കീഴില്‍ തുടങ്ങിയത് ബുധനാഴ്ചയാണ്.

മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീര്‍ സഊദ് അല്‍ഫൈസല്‍ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയില്‍ പ്രതിദിന സര്‍വിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഈ ട്രിപ് വിജയകരമായാല്‍ മറ്റ് മേഖലകളില്‍ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നതെന്നാണ് റപോര്‍ടുകള്‍ പറയുന്നത്.

Riyadh, news, Gulf, World, Top-Headlines, Bus, First electric passenger bus service started.

Keywords: Riyadh, news, Gulf, World, Top-Headlines, Bus, First electric passenger bus service started.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?