Drowned | സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ് കാണാതായ 21കാരന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: (www.kasargodvartha.com) സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ് കാണാതായ 21കാരന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ ഹൈദരാബാദ് സ്വദേശി സന്ദീപ് ആണ് മരിച്ചത്. വെള്ളത്തൂവല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. 

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉള്‍പെടെയുള്ള അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ചശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് കൂടുതലായതിനാല്‍ ഇയാള്‍ പെട്ടെന്ന് മുങ്ങിത്താഴ്ന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

news,Kerala,State,Idukki,Death,Dead body,Drown,Top-Headlines,Tourism,Youth, Idukki: 21 Year Old Boy Drowned at Chunayammakkal Waterfalls


നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്.

Keywords: news,Kerala,State,Idukki,Death,Dead body,Drown,Top-Headlines,Tourism,Youth, Idukki: 21 Year Old Boy Drowned at Chunayammakkal Waterfalls


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?