Arrested | 'ഹോടെലില്‍ മോഷണം നടത്തിയശേഷം ഒളിവില്‍ പോയി'; ജീവനക്കാരന്‍ അറസ്റ്റില്‍
അഞ്ചാലുംമൂട്: (www.kvartha.com) മോഷണം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കരുവ പഞ്ചായത് പരിധിയില്‍പെട്ട ശംനാദാണ് (37) അറസ്റ്റിലായത്. ചെമ്മക്കാടുള്ള ഹോടെലില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് പറയുന്നത്: ഹോടെല്‍ ഉടമയുടെ വിശ്വസ്തനായിരുന്ന ശംനാദിനെ കടയില്‍ തന്നെ താമസിക്കാന്‍ അനുവദിച്ചിരുന്നു. ഹോടെലിലെ മേശയില്‍ പണം സൂക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ജനുവരി 31ന് രാത്രി 48,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒളിവില്‍ പോവുകയായിരുന്നു.
അഞ്ചാലൂംമൂട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയശങ്കര്‍, ജയചന്ദ്രന്‍ എന്നിവരടക്കമുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Arrested, Police, Crime, Robbery, Kollam: Hotel employee arrested in robbery case.
Powered by Info News For You

Comments
Post a Comment