Arrested | ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവരെ ആക്രമിച്ചെന്ന കേസ്; 5 പേര്‍ പിടിയില്‍
കോട്ടയം: (www.kasargodvartha.com) ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവരെ ആക്രമിച്ചെന്ന കേസില്‍ അഞ്ചുപേര്‍ പിടിയില്‍. അമേഗ് ടി ചെറിയാന്‍, അനന്ദകൃഷ്ണന്‍, എബിന്‍ ബിനോയ്, അനന്ദ്, അനൂപ് ബെന്നി എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. ഡ്രൈവറെ ആക്രമിച്ചതിനും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ചങ്ങനാശ്ശേരി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 31 ന് രാത്രി 10:30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തില്ലന്നാരോപിച്ചയിരുന്നു ആക്രമണം. ബസിനെ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ഡ്രൈവറെ അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kottayam, news, Kerala, arrest, Arrested, Police, court, Remand, 5 arrested for attack against KSRTC driver.
Powered by Info News For You

Comments
Post a Comment