Amit Shah | കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്നു, ആഭ്യന്തര കലഹ ഭൂമികയിൽ
/ സൂപ്പി വാണിമേൽ
മംഗ്‌ളുറു: (www.kasargodvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ദക്ഷിണ കന്നഡ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകുന്നേരം മംഗ്ളൂറിൽ ലക്ഷം പേർ അണിനിരക്കുന്ന റാലി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്ന് രാവിലെ കർണാടകയിൽ കാലുകുത്തുമ്പോൾ തന്നെ ഷായുടെ റോഡ് ഷോ നടത്താൻ പരിപാടിയിട്ടെങ്കിലും സുരക്ഷാ പ്രശ്നം മുൻ നിറുത്തി ഉപേക്ഷിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാർ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച വിളിച്ച് നടത്തിയ ചർചയിലാണ് സുരക്ഷാ ഭീഷണി സൂചന ലഭിച്ചത്. ഇതേത്തുടർന്ന് 3500 പൊലീസ് സേനയെ വിന്യസിക്കാൻ നടപടി സ്വീകരിച്ചു. സുരക്ഷാ ഭീഷണി ഉയരുന്നത് പാർടിയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണെന്നാണ് റിപോർട്. അടുത്ത മെയിൽ പ്രതീക്ഷിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൂടിയാണ് അമിത് ഷായുടെ സന്ദർശനം. ഇത് മുന്നിൽ കണ്ട് സ്ഥാനാർഥി മോഹികൾ രംഗത്തിറങ്ങി.
< !- START disable copy paste -->
പുത്തൂരിൽ കേരള-കർണാടക സംയുക്ത സംരംഭമായ 'കാംപ്കോ'യുടെ സുവർണ ജൂബിലി ഉദ്ഘാടനമാണ് അമിത് ഷാ പങ്കെടുക്കുന്ന ആദ്യ പരിപാടി. എന്നാൽ ഇതിന്റെ ഭാഗമായി സംഘ്പരിവാർ ഘടകങ്ങൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലും ബാനറുകളിലും ബിജെപി നേതാവായ പുത്തൂർ എംഎൽഎ സഞ്ജീവ് മഠന്തൂരിന്റെ ഫോടോ ഇല്ലെന്ന് ആക്ഷേപമുണ്ട്. മണ്ഡലം, ജില്ല, സംസ്ഥാന, ദേശീയ നേതാക്കളുടെ പടങ്ങൾ ഇടം പിടിക്കുകയും ചെയ്തു.
മണ്ഡലത്തിൽ പാർടിയുടെ ചുക്കാൻ പിടിക്കുന്ന അരുൺ കുമാർ പുട്ടിലയാണ് എംഎൽഎയെ തഴഞ്ഞതെന്നാണ് പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ താനാവും മണ്ഡലത്തിൽ സ്ഥാനാർഥി എന്നാണ് പുട്ടിലയും അണികളും പറയുന്നത്. ഇതേക്കുറിച്ച് സഞ്ജീവ് മഠന്തൂർ എം.എൽ.എയുടെ പ്രതികരണം ഇങ്ങിനെ: പുതുമഴയിൽ കൂണുകൾ മുളച്ചു പൊന്തുന്നത് കണ്ടിട്ടില്ലേ, അതിന്റെ ആയുസ്സേയുള്ളൂ തെരഞ്ഞെടുപ്പു കാലത്തെ പ്രഖ്യാപനങ്ങൾക്കും'. മന്ത്രി വി സുനിൽകുമാറിന്റെ സിറ്റിംഗ് സീറ്റായ കാർക്കള മണ്ഡലത്തിൽ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ ബിജെപി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.
ഹനുമഗിരിയിൽ ധർമ്മശ്രീ പ്രതിഷ്ഠാൻ മൂന്നു കോടി മുടക്കി നിമിച്ച ഭാരത് മാതാ മന്ദിർ ഉദ്ഘാടനമാണ് ഷായുടെ മറ്റൊരു പരിപാടി. യുവമോർച നേതാവ് പ്രവീൺ നെട്ടറു വധക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്ത് ഏഴ് മാസമായിട്ടും പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തതിന്റെ രോഷം അണങ്ങി എന്ന് ഉറപ്പു നൽകാൻ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷയിൽ വലിയ കരുതൽ ആവശ്യമാവുന്ന മറ്റൊരു ഘടകമാണിത്.
പ്രവീൺ വധത്തെത്തുടർന്ന് പാർടി പ്രവർത്തകർ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയെ ഉൾപ്പെടെ തെരുവിൽ തടഞ്ഞ ജില്ലയാണ് ദക്ഷിണ കന്നഡ. ആ സംഭവത്തിന് ശേഷം പ്രമുഖ നേതാക്കളോ മന്ത്രിമാരോ പങ്കെടുത്ത പൊതു പരിപാടികൾ നടത്താൻ പാർടിക്ക് ധൈര്യമുണ്ടായിട്ടില്ല. അതിനിടെ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാര സ്വാമി തനിക്ക് ചോർത്തിക്കിട്ടിയ വിവരം പ്രസ്താവനയായി പുറത്തു വിട്ടതോടെ ബിജെപിക്ക് തീപിടിച്ച അവസ്ഥയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ വ്യവസായിയും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തൽ പാർടി ബ്രാഹ്മണ നേതൃത്വത്തിൽ എന്ന വിമർശത്തോടെയാണ് കുമാരസ്വാമി നടത്തിയത്.
ഇതോടെ ബ്രാഹ്മണർ അവരുടെ യുവജന വിഭാഗത്തെ സ്വാമിക്കെതിരെ ഇളക്കിവിട്ട് പ്രതിഷേധവും പ്രതിരോധവും തീർക്കുകയാണ്. ലിംഗായത്ത് വിഭാഗത്തിന്റെ അമരക്കാരൻ മുൻ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുൾപെടെ ജോഷിയുടെ കാര്യത്തിൽ അസ്വസ്ഥനാണ്. ഹുബ്ലി ഈദ് ഗാഹ് മൈതാനിയിൽ ത്രിവർണ പതാക ഉയർത്തി ശ്രദ്ധേയനായ ജോഷി ബിജെപി കർണാടക സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെ വഹിച്ച കറതീർന്ന ആർഎസ്എസ് നേതാവായാണ് അറിയപ്പെടുന്നത്.
Keywords: Mangalore, News, Politics, Police, BJP, MLA, Inauguration, Investigation, RSS, National, Top-Headlines, Karnataka, Amit Shah to visit communally DK region on Feb 11.
Powered by Info News For You
മംഗ്‌ളുറു: (www.kasargodvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ദക്ഷിണ കന്നഡ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകുന്നേരം മംഗ്ളൂറിൽ ലക്ഷം പേർ അണിനിരക്കുന്ന റാലി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്ന് രാവിലെ കർണാടകയിൽ കാലുകുത്തുമ്പോൾ തന്നെ ഷായുടെ റോഡ് ഷോ നടത്താൻ പരിപാടിയിട്ടെങ്കിലും സുരക്ഷാ പ്രശ്നം മുൻ നിറുത്തി ഉപേക്ഷിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാർ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച വിളിച്ച് നടത്തിയ ചർചയിലാണ് സുരക്ഷാ ഭീഷണി സൂചന ലഭിച്ചത്. ഇതേത്തുടർന്ന് 3500 പൊലീസ് സേനയെ വിന്യസിക്കാൻ നടപടി സ്വീകരിച്ചു. സുരക്ഷാ ഭീഷണി ഉയരുന്നത് പാർടിയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണെന്നാണ് റിപോർട്. അടുത്ത മെയിൽ പ്രതീക്ഷിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൂടിയാണ് അമിത് ഷായുടെ സന്ദർശനം. ഇത് മുന്നിൽ കണ്ട് സ്ഥാനാർഥി മോഹികൾ രംഗത്തിറങ്ങി.
< !- START disable copy paste -->
മണ്ഡലത്തിൽ പാർടിയുടെ ചുക്കാൻ പിടിക്കുന്ന അരുൺ കുമാർ പുട്ടിലയാണ് എംഎൽഎയെ തഴഞ്ഞതെന്നാണ് പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ താനാവും മണ്ഡലത്തിൽ സ്ഥാനാർഥി എന്നാണ് പുട്ടിലയും അണികളും പറയുന്നത്. ഇതേക്കുറിച്ച് സഞ്ജീവ് മഠന്തൂർ എം.എൽ.എയുടെ പ്രതികരണം ഇങ്ങിനെ: പുതുമഴയിൽ കൂണുകൾ മുളച്ചു പൊന്തുന്നത് കണ്ടിട്ടില്ലേ, അതിന്റെ ആയുസ്സേയുള്ളൂ തെരഞ്ഞെടുപ്പു കാലത്തെ പ്രഖ്യാപനങ്ങൾക്കും'. മന്ത്രി വി സുനിൽകുമാറിന്റെ സിറ്റിംഗ് സീറ്റായ കാർക്കള മണ്ഡലത്തിൽ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ ബിജെപി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രവീൺ വധത്തെത്തുടർന്ന് പാർടി പ്രവർത്തകർ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയെ ഉൾപ്പെടെ തെരുവിൽ തടഞ്ഞ ജില്ലയാണ് ദക്ഷിണ കന്നഡ. ആ സംഭവത്തിന് ശേഷം പ്രമുഖ നേതാക്കളോ മന്ത്രിമാരോ പങ്കെടുത്ത പൊതു പരിപാടികൾ നടത്താൻ പാർടിക്ക് ധൈര്യമുണ്ടായിട്ടില്ല. അതിനിടെ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാര സ്വാമി തനിക്ക് ചോർത്തിക്കിട്ടിയ വിവരം പ്രസ്താവനയായി പുറത്തു വിട്ടതോടെ ബിജെപിക്ക് തീപിടിച്ച അവസ്ഥയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ വ്യവസായിയും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തൽ പാർടി ബ്രാഹ്മണ നേതൃത്വത്തിൽ എന്ന വിമർശത്തോടെയാണ് കുമാരസ്വാമി നടത്തിയത്.
ഇതോടെ ബ്രാഹ്മണർ അവരുടെ യുവജന വിഭാഗത്തെ സ്വാമിക്കെതിരെ ഇളക്കിവിട്ട് പ്രതിഷേധവും പ്രതിരോധവും തീർക്കുകയാണ്. ലിംഗായത്ത് വിഭാഗത്തിന്റെ അമരക്കാരൻ മുൻ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുൾപെടെ ജോഷിയുടെ കാര്യത്തിൽ അസ്വസ്ഥനാണ്. ഹുബ്ലി ഈദ് ഗാഹ് മൈതാനിയിൽ ത്രിവർണ പതാക ഉയർത്തി ശ്രദ്ധേയനായ ജോഷി ബിജെപി കർണാടക സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെ വഹിച്ച കറതീർന്ന ആർഎസ്എസ് നേതാവായാണ് അറിയപ്പെടുന്നത്.
Keywords: Mangalore, News, Politics, Police, BJP, MLA, Inauguration, Investigation, RSS, National, Top-Headlines, Karnataka, Amit Shah to visit communally DK region on Feb 11.
Powered by Info News For You

Comments
Post a Comment