Accident | റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ കുടുങ്ങി സ്‌കൂടര്‍ മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കായംകുളം: (www.kasargodvartha.com) റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ കുടുങ്ങി സ്‌കൂടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. കായംകുളം ഇടശ്ശേരിയില്‍ രാത്രി 10.20 മണിയോടെയായിരുന്നു അപകടം.

എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. വിജയന്‍ ഓടിച്ച സ്‌കൂടര്‍ റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്‌കൂടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

News, Kerala, Death, Accident, Police, Top-Headlines, Kayamkulam: Woman died in road accident.

Keywords: News, Kerala, Death, Accident, Police, Top-Headlines, Kayamkulam: Woman died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?