Accident | ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: (www.kasargodvartha.com) ബസും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റശീദിന്റെ മകള്‍ റഫ റശീദ് (21) ആണ് മരിച്ചത്. കോഴിക്കോട് മോഡേണ്‍ ബസാറില്‍ വച്ചായിരുന്നു അപകടം നടന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. സ്‌കൂടര്‍ യാത്രക്കാരിയായിരുന്നു റഫ. ബസ് ദിശ മാറി വന്നാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മുക്കം കെഎംസിടി കോളജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ.
Keywords: Kozhikode, news, Kerala, Accident, Death, Top-Headlines, Kozhikode: student died in road accident.
Powered by Info News For You

Comments
Post a Comment