V Joy | തുടര്‍ചയായ വിവാദങ്ങള്‍ പദവിക്ക് തടസമായോ? ആനാവൂര്‍ നാഗപ്പനെ മാറ്റി, സിപിഎം സംസ്ഥാന സമിതി അംഗം വി ജോയി ഇനി തിരുവനന്തപുരം ജില്ലാ സെക്രടറി
തിരുവനന്തപുരം: (www.kvartha.com) സിപിഎം സംസ്ഥാന സമിതി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രടറിയാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജില്ലയില്‍നിന്നുള്ള സംസ്ഥാന കമിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പുതിയ സെക്രടറിയെ തിരഞ്ഞെടുക്കാന്‍ ജില്ലാ കമിറ്റി, സെക്രടേറിയറ്റ് യോഗങ്ങള്‍ വ്യാഴാഴ്ച ചേരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയ് സംസ്ഥാന കമിറ്റിയിലെത്തിയത്.
ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രടറിയെ തിരഞ്ഞെടുക്കുന്നത്. ഏറെ നാളായി പല പേരുകളും ചര്‍ച ചെയ്‌തെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ ആനാവൂര്‍ നാഗപ്പനെതിരെ പാര്‍ടിയില്‍ നീക്കം ശക്തമായിരുന്നു.
ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം തയാറായത്.
Keywords: V Joy MLA All Set To Become CPM Thiruvananthapuram District Secretary, Replacing Anavoor Nagappan, Thiruvananthapuram, News, Politics, Meeting, CPM, Secretariat, Kerala.
Powered by Info News For You

Comments
Post a Comment