Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി
തളങ്കര: (www.kasaragodvartha.com) ഒരു മാസത്തോളമായി തളങ്കര മാലിക് ദീനാര്‍ മസ്ജിദില്‍ നടന്ന ഹസ്രത് മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം.
ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം പതിനായിരങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതോടെയാണ് ഉറൂസ് പരിപാടികള്‍ക്ക് സമാപനമായത്.
ആയിരങ്ങള്‍ സംഗമിച്ച സമാപന സമ്മേളനം ശനിയാഴ്ച രാത്രി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി, കബീര്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മൗലീദ് പാരായണവും കൂട്ടുപ്രാര്‍ത്ഥനയും നടന്നു.
ഞായറാഴ്ച പുലര്‍ചെ അന്നദാന വിതരണം യഹ്യ തളങ്കര നിര്‍വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥന നടത്തി. വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് അന്നദാനത്തിന് ഒഴുകിയെത്തിയത്. ഉറൂസ് ദിനങ്ങളില്‍ സിയാറതിനും പ്രഗത്ഭ പണ്ഡിതരും വാഗ്മികളും സംബന്ധിച്ച പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അനവധി പേരാണ് തളങ്കരയില്‍ എത്തിയത്.
Powered by Info News For You

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Malik Deenar, Makham-Uroos, Uroos, Celebration, Conference, Thalangara, Thalangara Malik Dinar Uroos concluded.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment