Theft | ഒറ്റപ്പാലത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം; 6.75 ലക്ഷം രൂപയുടെ ആഭണം കവര്‍ന്നതായി പരാതി
പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് വന്‍ മോഷണം. അമ്പലപ്പാറ കടമ്പൂരിലാണ് സംഭവം. കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജെയിംസിന്റെ വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി.
തിങ്കളാഴ്ച രാത്രിയിലായിരുന്നു കവര്‍ച. കുടുംബം വീടുപൂട്ടി പുറത്തു പോയ സമയത്തായിരുന്നു കവര്‍ച. വൈകിട്ട് 6.45നു വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10.10നു തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
കിടപ്പുമുറിയിലെ അലമാരയിലായിരുന്നു ആഭരണങ്ങള്‍. സ്വര്‍ണമാലകളും മോതിരങ്ങളും സ്വര്‍ണ കുരിശും ഉള്‍പെടെ 16 പവന്‍ സ്വര്‍ണമാണ് കവര്‍ന്നതെന്നും 60 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
വീട്ടില്‍ മറ്റു മുറികളിലെയും സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. ഒറ്റപ്പാലം പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവെടുത്തു. അതേസമയം, നാല് സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവ സ്വര്‍ണമല്ലെന്നു കരുതി ഉപേക്ഷിച്ചതാണെന്നാണു പൊലീസ് സംശയിക്കുന്നത്.
Keywords: News,Kerala,State,palakkad,theft,Robbery,Gold,Local-News,Complaint,Police, Theft in locked house at Ottappalam
Powered by Info News For You

Comments
Post a Comment