Strike | പെര്‍വാഡ് അടിപ്പാതയ്ക്കായുള്ള സമരം: 100 ദിനം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതെ നാട്ടുകാര്‍
കുമ്പള: (www.kasargodvartha.com) പെര്‍വാഡ് അടിപ്പാതയ്ക്കായുള്ള സമരം 100 ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതെ നാട്ടുകാര്‍. സ്ത്രീകള്‍ അടക്കമുള്ള മീന്‍പിടിത്തക്കാരെയും, വിദ്യാര്‍ഥികളെയും, രോഗികളായവരെയും ഏറെ ദുരിതത്തിലാക്കിയ പെര്‍വാഡ് ദേശീയപാതയിലെ വികസനത്തില്‍ പ്രദേശവാസികളുടെ അടിപ്പാതയ്ക്കായുള്ള സമരമാണ് 100-ാം ദിവസത്തിലേക്ക് കടന്നത്.
ജാതിമതഭേദമന്യേ, കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സമരപരിപാടികളില്‍ ഇതിനകം തന്നെ എംപി, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ- മത -സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കളൊക്കെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തത് നാട്ടുകാരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അടക്കമുള്ളവരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സമര സംഘാടക സമിതി അംഗങ്ങള്‍.
നേരത്തെ വിഷയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുന്‍ എം പി എപി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ കേന്ദ്രസര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എകെഎം അശ്‌റഫ് എംഎല്‍എ സംസ്ഥാന സര്‍കാരിന്റെ ശ്രദ്ധയിലും കൊണ്ട് വന്നിരുന്നു. സമരത്തിന്റെ 100-ാം ദിവസം നടന്ന ചടങ്ങില്‍ സിപിഎം മുന്‍ ഏരിയ സെക്രടറി സുധാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നിസാര്‍ പെര്‍വാഡ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹില്‍ടോപ്, കുമ്പള ഗ്രാമപഞ്ചായത് മുന്‍ പ്രസിഡന്റ് പി എച് റംല, സമര സംഘാടകസമിതി അംഗങ്ങളായ അശ്‌റഫ് പെര്‍വാഡ്, മിശാല്‍ റഹ് മാന്‍, ഇബ്രാഹിം, ഹാരിസ് പിഎസ് സി, നിയാസ് പെര്‍വാഡ്, ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kumbala, News, Kerala, Top-Headlines, Protest, inauguration, Protest for Perwad footpath: Even after 100 days, local people do not give up hope.
Powered by Info News For You

Comments
Post a Comment