Shot Dead | യുഎസില വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവയ്പ്; 2 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്
വാഷിങ്ടണ്‍: (www.kvartha.com) യുഎസില വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന വെടിവയ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം നടന്നത്.
മാനസിക പ്രശ്‌നങ്ങളില്‍ യുവാക്കളെ സഹായിക്കുന്ന ഒരു മെന്റര്‍ഷിപ് പ്രോഗ്രാമായ സ്റ്റാര്‍ട്‌സ് റൈറ്റ് ഹിയറിനിടെയാണ് വെടിവയ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന-ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്.
അതേസമയം വെടിവയ്പിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാറി മാക്റേ പാര്‍ക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Washington, News, World, Students, Killed, Death, Crime, shot dead, US: 2 students dead, adult hurt in Shooting.
Powered by Info News For You

Comments
Post a Comment