Sabarimala | മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം പൂര്‍ത്തിയായി; ശബരിമല നടയടച്ചു

പത്തനംതിട്ട: (www.kasargodvartha.com) മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം പൂര്‍ത്തിയായതോടെ ശബരിമല നട അടച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാല്‍ ആചാരപരമായ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. 

അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം വ്യാഴാഴ്ച അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഈ തീര്‍ഥാടന കാലത്ത് ലഭിച്ചത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങള്‍ ഇതുവരെ പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനു ശേഷമാണ് മുഴുവന്‍ വരുമാനം സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തത ലഭിക്കുക.

Pathanamthitta, News, Kerala, Top-Headlines, Sabarimala, Temple, Religion, Sabarimala temple closed after Mandala season.

Keywords: Pathanamthitta, News, Kerala, Top-Headlines, Sabarimala, Temple, Religion, Sabarimala temple closed after Mandala season.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?