Rahul's Dupe | ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധനേടി രാഹുല്‍ ഗാന്ധിയുടെ അപരന്‍; രൂപസാദൃശ്യം കൊണ്ട് താരമായ യുവാവിനൊപ്പം ചിത്രമെടുത്ത് പാര്‍ടി പ്രവര്‍ത്തകര്‍


ശ്രീനഗര്‍: (www.kvartha.com) ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ഫൈസല്‍ ചൗധരി. യാത്രയുടെ മുഖ്യാകര്‍ഷണമായി മാറുകയാണ് രാഹുല്‍ ഗാന്ധിയുടെ രൂപസാദൃശ്യമുള്ള ഈ യുവാവ്. രാഹുലിനെപ്പോലെ വെള്ള മുറിക്കയ്യന്‍ ടിഷര്‍ട് ധരിച്ചാണ് ഫൈസല്‍ ജമ്മുവിലെ യാത്രയില്‍ പങ്കെടുത്തത്. 

യാത്രയില്‍ പങ്കെടുത്തവര്‍ ഫൈസലിനൊപ്പം ചിത്രങ്ങളും വീഡിയോകളുമെടുത്തു. രാഹുലിന്റെ അപരനായതില്‍ ഒരു പാര്‍ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഫൈസലിനും അഭിമാനം. രാഹുല്‍ ഗാന്ധിയെ കാണാനും ചിത്രങ്ങളെടുക്കാനും കഴിയാത്ത ആളുകളാണ് തനിക്കൊപ്പം ചിത്രങ്ങള്‍ എടുക്കുന്നതെന്നാണ് തന്റ ജനപ്രീതിയെക്കുറിച്ച് ഫൈസല്‍ പറയുന്നത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളെടുത്ത വ്യക്തിയാണ് ഫൈസലെന്ന് പിടിഐ റിപോര്‍ട് ചെയ്യുന്നു. 

News,National,Rahul Gandhi,Top-Headlines,Latest-News,party,Politics,Political party,Congress, Rahul Gandhi’s look-alike a head-turner at Bharat Jodo Yatra


രാഹുലിനെ പോലെ താടിവളര്‍ത്തുന്ന ഫൈസല്‍ ഉത്തര്‍പ്രദേശ്-ഡെല്‍ഹി അതിര്‍ത്തിയായ ഭാഗ്പതില്‍നിന്ന് ജനുവരി അഞ്ചിനാണ് ജോഡോ യാത്രയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശ് മീറത്തിലെ സങ്കത് സ്വദേശിയായ ചൗധരി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. യാത്ര അവസാനത്തിലേക്കടുക്കുമ്പോള്‍ രാഹുല്‍ കഴിഞ്ഞാല്‍ കൂടുതല്‍ ആരാധകരുള്ള യാത്രികനായി മാറിയിരിക്കുകയാണ് ഫൈസല്‍. ഈമാസം 30ന് ശ്രീനഗറിലാണ് യാത്ര അവസാനിക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിസംഘം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി പ്രതിനിധിസംഘം രാഹുലിനെ ബോധ്യപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഏഴിന്
സാംബയിലെ വിജയ്പുരില്‍നിന്ന് ആരംഭിച്ച യാത്ര ജമ്മു പഠാന്‍കോട്ട് ഹൈവേയിലൂടെ നീങ്ങുമ്പോള്‍ ആയിരക്കണക്കിനാളുകളാണു രാഹുലിനൊപ്പം അണിനിരന്നത്. പിഡിപിയുടെ പ്രതിനിധിസംഘവും യാത്രയില്‍ പങ്കുചേര്‍ന്നു. ദിഗ്വിജയ് സിങ്, കെ സി വേണുഗോപാല്‍, ജയറാം രമേഷ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 

Keywords: News,National,Rahul Gandhi,Top-Headlines,Latest-News,party,Politics,Political party,Congress, Rahul Gandhi’s look-alike a head-turner at Bharat Jodo Yatra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?