Rahul & Priyanka | പൊതുവേദിയില്‍ സഹോദരി പ്രിയങ്കയോട് സ്‌നേഹം ചൊരിഞ്ഞ് രാഹുല്‍ ഗാന്ധി; ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിക്കുന്നു; വൈറലായി വീഡിയോ



ലക്നൗ: (www.kvartha.com) കോണ്‍ഗ്രസിന്റെ നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പൊതുവേദിയിലെ സ്നേഹപ്രകടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ചുംബനം നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. രണ്ട് ഹൃദയ ഇമോജികളോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചത്. 

ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലാണ് സഹോദരന്‍ സ്‌നേഹം പ്രകടിപ്പിച്ചത്. രാഹുല്‍-പ്രിയങ്ക സാഹോദര്യത്തിന്റെ അത്യന്തം മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. കാണുന്നവരില്‍ പിന്നെയും ഹൃദയം നിറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളുടെയും മനം കവരുകയാണ്. 

News,National,India,Lucknow,Uttar Pradesh,Rahul Gandhi,Priyanka Gandhi,Love,Video,Social-Media, WATCH: Rahul Gandhi showers love on sister Priyanka, plants kisses on her cheek


യുപിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ ചുംബനം നല്‍കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു. 

അടുത്തിടെയിറങ്ങിയ 'രക്ഷബന്ധന്‍' സിനിമയിലെ 'മേം രഹൂന്‍ നാ തേരെ ബിനാ' (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല) എന്ന അര്‍ജിത് സിങ് ആലപിച്ച ഗാനമാണ് വീഡിയോക്ക് ചേര്‍ത്തിരിക്കുന്നത്.

Keywords: News,National,India,Lucknow,Uttar Pradesh,Rahul Gandhi,Priyanka Gandhi,Love,Video,Social-Media, WATCH: Rahul Gandhi showers love on sister Priyanka, plants kisses on her cheek




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?