Police Booked | മകനും സഹകളിക്കാരും തമ്മില്‍ തര്‍ക്കം: ഫുട്‌ബോള്‍ മൈതാനത്ത് 11 കാരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സ്ത്രീയ്‌ക്കെതിരെ കേസ്; പരുക്കേറ്റ കുട്ടി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍
എറണാകുളം: (www.kvartha.com) തേവയ്ക്കലില്‍ ഫുട്‌ബോള്‍ മൈതാനത്ത് കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സ്ത്രീയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തേവയ്ക്കല്‍ സ്വദേശി സുനിത അഫ്‌സലിനെതിരെയാണ് കേസ്. ആക്രമണത്തില്‍ പരുക്കേറ്റ 11 കാരന്‍ കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭത്തെ കുറിച്ച് തൃക്കാക്കര പൊലീസ് പറയുന്നത്: മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സുനിതയുടെ മകനും ആറാം ക്ലാസില്‍ പഠിക്കുന്ന തേവയ്ക്കല്‍ സ്വദേശി സഹദ് അബ്ദുല്‍ സലാമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടപെട്ട സുനിത തേവയ്ക്കല്‍ കൊളോട്ടി മൂല മൈതാനത്ത് വച്ച് സലാമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ സഹദിന് ചതവുണ്ട്. കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹദിനെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. സഹദിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് സുനിതയ്ക്ക് എതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു.
Keywords: News,Kerala,State,attack,Crime,Local-News,Complaint,Police,Case,Woman, Children,injury,hospital,Treatment,Ernakulam, Kochi: Woman attacks co player who fought with son while playing
Powered by Info News For You

Comments
Post a Comment