Oxfam | ഇന്ത്യയിലെ 1% സമ്പന്നരുടെ പക്കലാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 40% വുമെന്ന് ഓക്‌സ്ഫാമിന്റെ പഠന റിപ്പോർട്ട്; '10 സമ്പന്നർക്ക് 5 ശതമാനം നികുതി ചുമത്തിയാൽ കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാനുള്ള മുഴുവൻ പണവും ലഭിക്കും'
ദാവോസ്: (www.kvartha.com) സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇന്ത്യയിൽ വർധിച്ചതായി ഓക്‌സ്ഫാമിന്റെ പുതിയ പഠന റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ഇപ്പോൾ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം താഴെക്കിടയിലുള്ള ജനസംഖ്യയുടെ പകുതി ആളുകളുടെയും ആകെക്കൂടിയുള്ള സമ്പത്ത് മൊത്തം സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണെന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 10 സമ്പന്നർക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയാൽ കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാനുള്ള മുഴുവൻ പണവും ലഭിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം വാർഷിക മീറ്റിംഗിന്റെ ആദ്യ ദിവസം ദാവോസിൽ വാർഷിക അസമത്വ റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് ഓക്സ്ഫാം ഇന്റർനാഷണൽ പറഞ്ഞു.
2017 നും 2021 നും ഇടയിലുള്ള ലാഭത്തിന്മേൽ നികുതി ചുമത്തി 1.79 ലക്ഷം കോടി രൂപ സമാഹരിക്കാൻ ശതകോടീശ്വരനായ ഗൗതം അദാനിയിൽ നിന്ന് കഴിയുമെന്ന് റിപ്പോർട്ടിൽ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 50 ലക്ഷത്തിലധികം ഇന്ത്യൻ പ്രൈമറി സ്കൂൾ അധ്യാപകർക്ക് ഒരു വർഷത്തേക്ക് തൊഴിൽ നൽകാൻ ഇത് മതിയാകും. ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും രണ്ട് ശതമാനം എന്ന നിരക്കിൽ ഒരിക്കൽ നികുതി ചുമത്തിയാൽ അത് അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുമെന്ന് 'സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്' എന്ന തലക്കെട്ടിൽ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ പോഷകാഹാരത്തിനായി 40,423 കോടി രൂപ സമാഹരിക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്.
കോവിഡ് ആരംഭിച്ചതിന് ശേഷം 2022 നവംബർ വരെ, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 121 ശതമാനം അല്ലെങ്കിൽ പ്രതിദിനം 3,608 കോടി രൂപ വർധിച്ചുവെന്ന് ഓക്സ്ഫാം പറഞ്ഞു. മറുവശത്ത്, ചരക്ക് സേവന നികുതി (GST) യിലൂടെ ലഭിച്ച 14.83 ലക്ഷം കോടിയിൽ ഏകദേശം 64 ശതമാനവും 2021-22ൽ ജനസംഖ്യയുടെ താഴെക്കിടയിലുള്ള 50 ശതമാനത്തിൽ നിന്നാണ് വന്നത്, ജിഎസ്ടിയുടെ മൂന്ന് ശതമാനം മാത്രമാണ് ഏറ്റവും സമ്പന്നമായ ആദ്യ 10ൽ നിന്ന് വരുന്നത്. ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി ഉയർന്നതായും ഓക്‌സ്ഫാം വ്യക്തമാക്കി.
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആകെ സമ്പത്ത് 660 ബില്യൺ യുഎസ് ഡോളറിൽ (54.12 ലക്ഷം കോടി രൂപ) എത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട ദളിതർ, ആദിവാസികൾ, മുസ്‌ലിംകൾ, സ്ത്രീകൾ, അനൗപചാരിക മേഖലയിലെ തൊഴിലാളികൾ എന്നിവർ അതിസമ്പന്നരുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന സംവിധാനത്തിൽ ദുരിതം അനുഭവിക്കുകയാണെന്ന് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാർ പറഞ്ഞു.
Keywords: News, Report, school, Children, India, Wealth, India's richest 1% own more than 40% of total wealth: Oxfam.
Powered by Info News For You

Comments
Post a Comment