MP Died | കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു
ലുധിയാന: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 76 വയസായിരുന്നു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി പഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു.
കോണ്‍ഗ്രസ് എം പിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രംഗത്തെത്തി. എംപിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
#WATCH | Punjab: Congress MP Santokh Singh Chaudhary was taken to a hospital in an ambulance in Ludhiana, during Bharat Jodo Yatra. Details awaited.
— ANI (@ANI) January 14, 2023
(Earlier visuals) pic.twitter.com/upjFhgGxQk
Keywords: News,National,India,Punjab,Top-Headlines,Rahul Gandhi,hospital, Death,MP,Condolence,Social-Media,Twitter, Congress MP Santokh Singh dies during Bharat Jodo Yatra, Rahul Gandhi rushes to hospital
Powered by Info News For You

Comments
Post a Comment