Missing | കുട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാണാതായി; അപകടം കാരാപ്പുഴയില്‍ വിറകെടുക്കാന്‍ പോകുന്നതിനിടെ

കല്‍പ്പറ്റ: (www.kasargodvartha.com) കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. ഭര്‍ത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. റിസര്‍വോയറിന്റെ ഏഴാം ചിറ ഭാഗത്ത് വച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം.

അപകടമുണ്ടായ ഉടനെ ഭര്‍ത്താവ് ബാലന്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും റിസര്‍വോയറില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. വൈകുന്നേരം ആറു മണിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

Missing, News, Kerala, Top-Headlines, Accident, Woman, Police, husband, Woman missing in Karapuzha dam reservoir.

മീനാക്ഷിക്കായി തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ വര്‍ഗീസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

Keywords: Missing, News, Kerala, Top-Headlines, Accident, Woman, Police, husband, Woman missing in Karapuzha dam reservoir.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?