Madrassa | സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും, രെജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി

ഗുവാഹത്തി: (www.kvartha.com) സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രെജിസ്‌ട്രേഷന്‍ ആരംഭിക്കാനും സര്‍കാര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

'മദ്രസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്താനും രെജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും' എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ചകള്‍ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടര്‍ ജെനറല്‍ (ഡിജിപി) ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു.

'Want To Reduce No. Of Madrassas In State': Assam's Himanta Sarma, Assam, News, Education, Meeting, Police, Chief Minister, National

'അസമില്‍ മദ്രസകളുടെ പ്രവര്‍ത്തനം ശരിയായി നടക്കുന്നു. 68 മദ്രസകളുമായി ആശയവിനിമയം നടത്തി. ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച ചെയ്തു. മദ്രസകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ എങ്ങനെ കൊണ്ടുവരാം, ബോര്‍ഡുകള്‍ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച ചെയ്തു' എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍വേകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 'Want To Reduce No. Of Madrassas In State': Assam's Himanta Sarma, Assam, News, Education, Meeting, Police, Chief Minister, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?