Looted | 'ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികളെ അടിവസ്ത്രമടക്കം അഴിപ്പിച്ച് മരത്തില്‍ കയറ്റി; ജോലിക്ക് വിളിച്ചയാള്‍ അടിച്ചുമാറ്റിയത് 16,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളും പണവും'

തൃപ്രയാര്‍: (www.kvartha.com) ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികളെ അടിവസ്ത്രമടക്കം അഴിപ്പിച്ച് മരത്തില്‍ കയറ്റി, ജോലിക്ക് വിളിച്ചയാള്‍ 16,000 രൂപ വില വരുന്ന രണ്ടു മൊബൈല്‍ ഫോണുകളും പണവും അടിച്ചുമാറ്റിയതായി പരാതി.

Complaints that guest workers' money and phones were stolen, Thrissur, News, Robbery, Complaint, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികളെ കഴിഞ്ഞദിവസം രാവിലെ ഒരാള്‍ വിളിച്ചു. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോര്‍ത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി. ആലില പറിക്കുന്നതിനിടെ അവര്‍ വെറുതെ താഴേക്കൊന്നു നോക്കി.

അപ്പോള്‍ കണ്ട കാഴ്ച ജോലിക്കു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന രണ്ടു മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുന്നതാണ് . ആലിനു മുകളില്‍ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വലപ്പാട് സ്റ്റേഷനിലെത്തിയ ഇവര്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്തിന് കബളിപ്പിച്ചയാളുടെ ഫോണ്‍ നമ്പര്‍ നല്‍കി. അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. അതിഥി തൊഴിലാളികളെ കബളിപ്പിച്ചയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Keywords: Complaints that guest workers' money and phones stolen, Thrissur, News, Robbery, Complaint, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?