Lisa Marie Presley | അമേരികന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു; വിയോഗവാര്‍ത്ത പുറത്ത് വിട്ട് അമ്മ പ്രസില്ല പ്രെസ്ലി; 'എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു'
ലോസ് ആഞ്ജീലീസ്: (www.kvartha.com) അമേരികന്‍ സംഗീതജ്ഞ ലിസ മേരി പ്രെസ്ലി അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പ്രശസ്ത ഗായികയും- ഗാന രചയിതാവുമായിരുന്നു. റോക് ആന്‍ഡ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്.
മകളുടെ വിയോഗവാര്‍ത്ത അമ്മ പ്രസില്ല പ്രെസ്ലിയാണ് പുറത്ത് വിട്ടത്. 'എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും സ്നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു'- പ്രസില്ല പ്രെസ്ലി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ലിസ നാല് തവണ വിവാഹിതയായിട്ടുണ്ട്. 1988 ലായിരുന്നു സംഗീതജ്ഞന്‍ ഡാനി കീഫുമായുള്ള ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ബെഞ്ചമിന്‍ കീഫ്, റൈലി കീഫ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ഈ ബന്ധം വേര്‍പെടുത്തിയ ലിസ പിന്നീട് പോപ് ഇതിഹാസം മൈകിള്‍ ജാക്സനെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.
2002 ല്‍ നടന്‍ നികോളാസ് കേജിനെ വിവാഹം ചെയ്തു. രണ്ട് വര്‍ഷത്തെ ഈ ദാമ്പത്യത്തിന് ശേഷം 2006 ല്‍ ഗിറ്റാറിസ്റ്റ് മൈകിള്‍ ലോക്വുഡിനെ വിവാഹം ചെയ്യുകയും 2012 ല്‍ വേര്‍പിരിയുകയും ചെയ്തു. ഫിന്‍ലി ലോക്വുഡ്, ഹാര്‍പര്‍ ആന്‍ ലോക്വുഡ് എന്നിവര്‍ ഈ ബന്ധത്തില്‍ പിറന്ന മക്കളാണ്
1968 ലാണ് എല്‍വിസ് പ്രെസ്ലിയുടെയും പ്രസില്ല പ്രെസ്ലിക്കും ലിസ ജനിക്കുന്നത്. 2003 ല്‍ ടു ഹും ഇറ്റ് മേ കണ്‍സേണ്‍ എന്ന ആല്‍ബത്തിലൂടെയായിരുന്നു ലിസയുടെ സംഗീതത്തിലേക്കുള്ള അരങ്ങേറ്റം. 2005 ല്‍ പുറത്തിറക്കിയ 'നൗ വാട്' എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ 10 മികച്ച ആല്‍ബങ്ങളില്‍ ഇടം നേടി. മൂന്നാമത്തെ ആല്‍ബമായ സ്റ്റോം ആന്റ് ഗ്രേസ് 2012ലാണ് റിലീസ് ചെയ്തത്.
Keywords: News,World,international,Singer,Death,Obituary,Latest-News,Entertainment,Mother,America, Singer Lisa Marie Presley, daughter of Elvis Presley, passes away
Powered by Info News For You

Comments
Post a Comment