KV Thomas | റിപബ്ലിക് ദിനത്തില്‍ കേരള ഹൗസില്‍ പതാക ഉയര്‍ത്താന്‍ കെവി തോമസ് ഡെല്‍ഹിയിലേക്ക്; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: (www.kvartha.com) ഡെല്‍ഹിയില്‍ സംസ്ഥാന സര്‍കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെവി തോമസ് ബുധനാഴ്ച ഡെല്‍ഹിക്കുപോകും. റിപബ്ലിക് ദിനത്തില്‍ കേരള ഹൗസില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തും. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം സന്ദര്‍ശിച്ചു.

KV Thomas to Delhi today, Thiruvananthapuram, News, Politics, Visit, Pinarayi-Vijayan, Chief Minister, Kerala, Republic Day

കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സര്‍കാരിനു മുമ്പാകെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്ക് വിലയാവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടത്തില്‍ കണക്കാക്കുന്നതും ചര്‍ചാ വിഷയമായി.

ദേശീയപാത വികസനത്തിന് സംസ്ഥാനവും വിഹിതം വഹിക്കണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കയാണ്. എയിംസ് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും കെവി തോമസ് കേന്ദ്രസര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

തന്റെ മുന്‍ഗാമി എ സമ്പത്ത് ഉപയോഗിച്ചിരുന്ന മുറിയായിരിക്കും കേരള ഹൗസില്‍ കെവി തോമസ് ഉപയോഗിക്കുക. സംസ്ഥാന സര്‍കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നടത്തിയ നിയമനം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

അടുത്തിടെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന കെ വി തോമസ് പാര്‍ടി മാറി സിപിഎമിലെത്തിയത്. താന്‍ പദവി മോഹിച്ചിരുന്നില്ലെന്നാണ് തന്റെ പുതിയ സ്ഥാനത്തെ കുറിച്ച് കെവി തോമസ് പ്രതികരിച്ചത്.

Keywords: KV Thomas to Delhi today, Thiruvananthapuram, News, Politics, Visit, Pinarayi-Vijayan, Chief Minister, Kerala, Republic Day.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?