KS Bhagwan | ശ്രീരാമൻ എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് സീതയോടൊപ്പൊമിരുന്ന് വൈൻ കുടിക്കുമായിരുന്നുവെന്ന് കെ എസ് ഭഗവാൻ; വിവാദം
ന്യൂഡെൽഹി: (www.kvartha.com) പുതിയ വിവാദത്തിന് തിരികൊളുത്തി പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ കെ എസ് ഭഗവാൻ. ശ്രീരാമൻ എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് സീതയോടൊപ്പം ഇരുന്ന് വൈൻ കുടിക്കുമായിരുന്നുവെന്ന് വാത്മീകി രാമായണത്തിൽ പറയുന്നതായി അദ്ദേഹം അവകാശപ്പെട്ടു. 'ഉച്ച കഴിഞ്ഞാൽ രാമന്റെ പ്രധാന പരിപാടി സിതയോടൊപ്പം വൈൻ കുടിക്കുന്നതായിരുന്നു. ഇത് ഞാൻ പറയുന്നതല്ല. രേഖകൾ അങ്ങനെ പറയുന്നു', കെ എസ് ഭഗവാനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
Powered by Info News For You
ജനുവരി 20ന് കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ചടങ്ങിലാണ് കെ എസ് ഭഗവാൻ വിവാദ പ്രസ്താവന നടത്തിയത്. ശ്രീരാമനെക്കുറിച്ച് അദ്ദേഹം ഇത്തരം വിവാദ പരാമർശം നടത്തുന്നത് ആദ്യമായല്ല. ശ്രീരാമൻ ലഹരി ഉപയോഗിക്കുമായിരുന്നുവെന്നും, സീതയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും രാമായണത്തിൽ ഉണ്ടെന്നുള്ള 2019 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘രാമ മന്ദിര യാകെ ബേഡ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളും വൻവിവാദമായിരുന്നു.
ഇതിനെതിരെ ഹിന്ദുത്വ സംഘടനകൾ ശക്തമായി പ്രതികരിക്കുകയും ഭഗവാന്റെ വീടിന് മുമ്പിൽ പ്രതിഷേധിക്കുകയുമുണ്ടായി. അന്ന് സർക്കാരിന് അദ്ദേഹത്തിന് സുരക്ഷയൊരുക്കേണ്ടതായി വന്നു. കെ എം നിഷാന്തിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ഭഗവാന്റെ വീടിന് മുന്നിൽ പൂജ നടത്താനും ശ്രമിച്ചിരുന്നു.
ഇതിനെതിരെ ഹിന്ദുത്വ സംഘടനകൾ ശക്തമായി പ്രതികരിക്കുകയും ഭഗവാന്റെ വീടിന് മുമ്പിൽ പ്രതിഷേധിക്കുകയുമുണ്ടായി. അന്ന് സർക്കാരിന് അദ്ദേഹത്തിന് സുരക്ഷയൊരുക്കേണ്ടതായി വന്നു. കെ എം നിഷാന്തിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ഭഗവാന്റെ വീടിന് മുന്നിൽ പൂജ നടത്താനും ശ്രമിച്ചിരുന്നു.
Keywords: Latest-News, News, Top-Headlines, Writer, Controversy, Bhagavath Gita, Ramayanamasam, Drugs, Liquor, Karnataka, Valmiki Ramayana states Lord Ram used to drink wine with Sita every afternoon: Rationalist KS Bhagwan.
Powered by Info News For You

Comments
Post a Comment