Killed | കോളജിനകത്ത് എൻജിനീയറിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറുന്നില്ല; സ്വയം കുത്തിപ്പരുക്കേൽപിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു'
ബെംഗ്ളുറു: (www.kvartha.com) ഒന്നിക്കാനുള്ള അഭ്യർഥന നിരസിച്ചതിന് കോളജ് വളപ്പിൽ വെച്ച് എൻജിനീയറിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ കുത്തിക്കൊന്നതായി സംഭവം ബെംഗ്ളൂറിന് ഞെട്ടലായി. രാജൻകുണ്ടെക്ക് സമീപം ഇറ്റ്ഗലൂരിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി കോളജിലായിരുന്നു ദാരുണ കൊലപാതകം. ബിടെക് ഒന്നാം വർഷ വിദ്യാർഥിനി ലയസ്മിത (19) ആണ് മരിച്ചത്. നൃപതുംഗ സർവകലാശാലയിലെ ബിസിഎ വിദ്യാർഥിയായ പവൻ കല്യാൺ (21) ആണ് ലയസ്മിതയെ കത്തി കൊണ്ട് കുത്തിയതെന്നും ശേഷം ഇയാളും സ്വയം കുത്തിപ്പരുക്കേൽപിച്ചതായും പൊലീസ് പറഞ്ഞു. പവനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പവൻ കല്യാണിന്റെ അഭ്യർഥന ലയസ്മിത പാടെ നിരസിക്കുകയും പ്രകോപിതനായ യുവാവ് കോളജ് കാമ്പസിലേക്ക് അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോളേജിൽ പ്രവേശിച്ചതിന് ശേഷം യുവാവ് ക്ലാസ് മുറിയിലേക്ക് പോയി ലയസ്മിതയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബെംഗ്ളുറു റൂറൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബലദണ്ടി പറഞ്ഞു.
'ഇരുവരും ഇടനാഴിയിൽ ഏകദേശം 15 മിനിറ്റോളം സംസാരിച്ചു. പെട്ടെന്ന്, പവൻ കല്യാൺ തന്റെ ബാഗിൽ നിന്ന് കത്തി എടുത്ത് കുത്താൻ തുടങ്ങി, പെൺകുട്ടിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കൈയിലും കുത്തേറ്റിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. കോലാർ ജില്ലയിലെ മുൽബാഗൽ പട്ടണത്തിനടുത്തുള്ള കാച്ചിപുര ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. രാജൻകുണ്ടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: News, Top-Headlines, Assault, Engineering Student, Student, Killed, Murder, College, Karnataka, Bangalore, Police, hospital, Jilted lover killed engineering student in Bengaluru college.
< !- START disable copy paste -->
Powered by Info News For You
പവൻ കല്യാണിന്റെ അഭ്യർഥന ലയസ്മിത പാടെ നിരസിക്കുകയും പ്രകോപിതനായ യുവാവ് കോളജ് കാമ്പസിലേക്ക് അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോളേജിൽ പ്രവേശിച്ചതിന് ശേഷം യുവാവ് ക്ലാസ് മുറിയിലേക്ക് പോയി ലയസ്മിതയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബെംഗ്ളുറു റൂറൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബലദണ്ടി പറഞ്ഞു.
'ഇരുവരും ഇടനാഴിയിൽ ഏകദേശം 15 മിനിറ്റോളം സംസാരിച്ചു. പെട്ടെന്ന്, പവൻ കല്യാൺ തന്റെ ബാഗിൽ നിന്ന് കത്തി എടുത്ത് കുത്താൻ തുടങ്ങി, പെൺകുട്ടിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കൈയിലും കുത്തേറ്റിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. കോലാർ ജില്ലയിലെ മുൽബാഗൽ പട്ടണത്തിനടുത്തുള്ള കാച്ചിപുര ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. രാജൻകുണ്ടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment