Investigation | കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; ' 32 കാരി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെ; മൊബൈലും പണവും കവര്‍ന്നു'
കൊല്ലം: (www.kvartha.com) ആളൊഴിഞ്ഞ റെയില്‍വേ കോടേഴ്‌സില്‍ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി അഞ്ചല്‍ ലക്ഷംവീട് കോളനിയിലെ നാസു (24) വിനെതിരെ കൊലപാതക കുറ്റം കൂടി ചുമത്തി. പ്രതിയെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും കൃത്യത്തിന് പിന്നാലെ പ്രതി നാസു യുവതിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നെന്നുമാണ് പൊലീസ് കണ്ടെത്തല്‍. കൊല്ലം ബീചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അവിടെനിന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡിസംബര്‍ 29ന് കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട കേരളാപുരം സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെപട്ടുവെന്നും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് 32 കാരിയായ കേരളാപുരം സ്വദേശിയുടെ പൂര്‍ണനഗ്‌നമായ അഴുകിയ മൃതദേഹം കണ്ടെത്തിയത്ത്.
കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ലോടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. ബീചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,Kollam,Top-Headlines,Trending,Case,Crime,Killed, Molestation,Police,Accused,Arrested,Custody,Woman, Woman found dead in Kollam railway building; Police says it was murder
Powered by Info News For You

Comments
Post a Comment