Infant Died | ആശുപത്രിയിലെത്തിക്കാനുള്ള വഴിയില്‍ കാട്ടാന ഇറങ്ങി; പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു


ഇടുക്കി: (www.kvartha.com) അടിമാലിയില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. വാളറ കുളമാന്‍കുഴിക്കു സമീപം പാട്ടിയിടുമ്പുകുടിയില്‍ രവി - വിമല ദമ്പതികളുടെ 22 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണു മരിച്ചത്. ആദിവാസിക്കുടിയില്‍നിന്ന് ആശുപത്രിയിലെത്തിക്കാനുള്ള വഴിയില്‍ കാട്ടാന ഇറങ്ങിയതിനെത്തുടര്‍ന്നാണ് പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. 

വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി കൂടിയതോടെ കുട്ടിയെ അടിമാലി താലൂക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി കുടുംബാംഗങ്ങള്‍ കുടിയില്‍നിന്ന് ഇറങ്ങിയെങ്കിലും വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുട്ടിയെ കയ്യിലെടുത്തു നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം അറിഞ്ഞത്.

News,Kerala,State,Idukki,hospital,Treatment,Local-News,Case,Child,Death, Idukki: Infant died without getting treatment


തുടര്‍ന്ന് ശനിയാഴ്ച പകല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്നു തീരുമാനിച്ച് ഇവര്‍ മടങ്ങി. ശനിയാഴ്ച രാവിലെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും അസുഖം കലശലായതിനാല്‍ കുട്ടി മരിച്ചു. ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ന്യൂമോണിയ ബാധിച്ചതാണ് കുട്ടിയുടെ മരണകാരണമെന്നു പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Keywords: News,Kerala,State,Idukki,hospital,Treatment,Local-News,Case,Child,Death,  Idukki: Infant died without getting treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?