Golden Statue | ഗുജറാതിലെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രിയുടെ സ്വര്‍ണപ്രതിമ; 19.5 പവന്‍ തൂക്കം
സൂറത്: (www.kvartha.com) ഗുജറാതിലെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണപ്രതിമ. 19.5 പവന്‍ (156 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണപ്രതിമ, സൂറതിലെ രാധികാ ചെയിന്‍സ് ജ്വല്ലറിയാണ് നിര്‍മിച്ചത്. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ അര്‍ധകായ പ്രതിമ നിര്‍മിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് ശേഷമാണ് പ്രതിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിച്ചതെന്ന് പ്രതിമ നിര്‍മിച്ച സന്ദീപ് ജെയിന്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള സ്നേഹം കൊണ്ടാണ് താന്‍ പ്രതിമ സൃഷ്ടിച്ചതെന്നും മോദിയും ആരാധകരും ഇത് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 പേര്‍ മൂന്ന് മാസം പണിയെടുത്താണ് പ്രതിമ പൂര്‍ത്തിയാക്കിയതെന്ന് ജ്വല്ലറി ഉടമയായ രാജസ്താന്‍ സ്വദേശി ബസന്ത് ബോറ പറഞ്ഞു. അതേസമയം കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 156 സീറ്റ് നേടിയാണ് ബിജെപി വിജയം സ്വന്തമാക്കിയത്.
Keywords: News, Gujarat, Election, BJP, Prime Minister, Narendra Modi, Gold, Narendra Modi golden statue to celebrate Gujarat victory.
Powered by Info News For You

Comments
Post a Comment