Gold Price | സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ തുടര്‍ന്ന് സ്വര്‍ണവില; പവന് 42160 രൂപ


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടി കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ തുടരുകയാണ് സ്വര്‍ണവില. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5270 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4360 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 34880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. 

News,Kerala,State,Kochi,Top-Headlines,Trending,Business,Finance,Gold,Gold Price,Price, Gold Price January 25 Kerala


ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റിന് 280 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5270 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42160 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. 

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 4360 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 240 രൂപ കൂടി 34880 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ചൊവ്വാഴ്ച വെള്ളി വില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 74 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു. 

Keywords: News,Kerala,State,Kochi,Top-Headlines,Trending,Business,Finance,Gold,Gold Price,Price, Gold Price January 25 Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?