Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 41600
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വ്യാഴാഴ്ച മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5200 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 34400 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ചയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 34400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ബുധനാഴ്ച മാറ്റമില്ലാതിരുന്ന വെള്ളി വിലയില്‍ വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 74 രൂപയാണ് വ്യാഴാഴ്ചത്തെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
Keywords: News,Kerala,State,Kochi,Business,Finance,Top-Headlines,Trending,Gold,Gold Price,Price, Gold Price January 19 Kerala
Powered by Info News For You

Comments
Post a Comment