Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 41600


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ച്ചയായ വര്‍ധനവിന് ശേഷം കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5200 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 34400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ച  വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയാണ് ബുധനാഴ്ചത്തെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്. 

അതേസമയം, തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5220 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 

തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5220 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41760 രൂപയിലുമാണ് തിങ്കളാഴ്ചയും വ്യാപാരം നടന്നത്. 

News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending,Price,Kochi, Gold Price January 18 Kerala


തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4315 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കൂടി 34520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. 

തിങ്കളാഴ്ച വെള്ളി വിലയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ വര്‍ധിച്ച് 75 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ചൊവ്വാഴ്ചയും 75 രൂപയായിരുന്നു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

Keywords: News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending,Price,Kochi, Gold Price January 18 Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?