Fraudster | നിക്ഷേപ തട്ടിപ്പ്: കണ്ണൂര്‍ അര്‍ബന്‍ നിധിയില്‍ പൊലീസ് റെയ്ഡ് നടത്തി; രേഖകളും കംപ്യൂടറുകളും പിടിച്ചെടുത്തു


കണ്ണൂര്‍: (www.kvartha.com) സംസ്ഥാനമാകെ കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ കണ്ണൂര്‍ നഗരത്തിലെ താവക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ അര്‍ബന്‍ നിധിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിശോധന നടത്തി. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച വൈകുന്നേരം പരിശോധന നടത്തിയത്. 

പൂട്ടിക്കിടക്കുന്ന സ്ഥാപനത്തില്‍ നിന്നും നിരവധി ഫയലുകള്‍ പിടിച്ചെടുത്തു. നിക്ഷേപകരുടെ അകൗണ്ടുവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കംപ്യൂടര്‍ അടക്കം വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.  എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഇതിനിടെ കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ കണ്ണൂര്‍ അര്‍ബന്‍ നിധി സ്ഥാപനത്തിനെതിരെ പുതുതായി മൂന്ന് കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ശനിയാഴ്ച രെജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം നാലായി. ഏച്ചൂര്‍ കമാല്‍ പീടികയിലെ പി വി വേണുഗോപാലന്റെ 80 ലക്ഷം, പളളിക്കുന്ന് വനിതാ കോളജിന് സമീപത്തെ സി എം നമിത്തിന്റെ 25.25 ലക്ഷം, കക്കാട് ലക്ഷ്മണന്‍ കടയിലെ ഇംദാദ് നസീറിന്റെ  15 ലക്ഷം എന്നിവരുടെ തുകയും നഷ്ടമായി. ഇവരുടെ പരാതികളിലാണ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

News,Kerala,State,Top-Headlines,Trending,Fraud,Case,Complaint,Police, Raid, Police raided in Kannur Urban Nidhi


59.5 ലക്ഷം രൂപ നഷ്്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ. ദീപക്കിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ബന്‍ നിധിയുടെ അസി. ജെനറല്‍ മാനേജരും കണ്ണൂര്‍ സ്വദേശിയായ ജീന, ജെനറല്‍ മാനേജര്‍ ഷൈജു, എനി ടൈം മണിയുടെ ഡയറക്ടര്‍ ആന്റണി എന്നിവരും പ്രതികളാണ്. 

ഏഴ് ഡയറക്ടര്‍മാരാണ് അര്‍ബന്‍ നിധിക്കുള്ളത്. ഡയറക്ടര്‍ തൃശൂര്‍ കുന്നത്ത് പീടികയില്‍ കെ എം ഗഫൂര്‍ (46), സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍ മലപ്പുറം ചങ്ങരം കുളം മേലെപ്പാട്ട് വളപ്പില്‍ ഷൗക്കത്ത് അലി(43) എന്നിവരെ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) റിമാന്‍ഡ് ചെയ്തു. 

100 കോടി രൂപയുടെതെങ്കിലും തട്ടിപ്പ് നടന്നതായാണ് സൂചന. എന്നാല്‍ ഇനിയും സംഖ്യ കൂടുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന്റെ  മേല്‍നോട്ടത്തില്‍ എസിപി ടി കെ രത്നകുമാര്‍, ടൗണ്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ വിനുമോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 

കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി 140 ഓളം പരാതികളാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ലഭിച്ചത്. പണം നഷ്ടപ്പെട്ടവരില്‍ പലരും രേഖാമൂലം പരാതി നല്‍കാനോ പരാതി നല്‍കിയവരില്‍ പലരും മൊഴി നല്‍കാനോ തയ്യാറാകുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ സ്റ്റേഷന് പുറത്തുള്ളവരുടെ പരാതി അതത് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയും വെവ്വേറെ കേസുകള്‍ രെജിസ്റ്ററും ചെയ്യുമെന്ന് സി ഐ വിനുമോഹന്‍ അറിയിച്ചു.

Keywords: News,Kerala,State,Top-Headlines,Trending,Fraud,Case,Complaint,Police, Raid, Police raided in Kannur Urban Nidhi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?