Found Dead | തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kasargodvartha.com) കണിയാപുരത്ത് മൂന്നംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസമാണ് രമേശന്‍ വിദേശത്തത് നിന്ന് കേരളത്തിലെത്തിയത്. രമേശന് നിരവധി കടബാധ്യതകളുണ്ടായിരുന്നതായി റിപോര്‍ടുകളുണ്ട്. ഇവരുടെ വീട് ജപ്തി ചെയ്തിരുന്നു. അതേസമയം, മരണം നടക്കുമ്പോള്‍ സുലജകുമാരിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നതായി റിപോര്‍ടുകളുണ്ട്. പൊലീസെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: news,Kerala,State,Top-Headlines,Thiruvananthapuram,Death,Dead body, Thiruvananthapuram: Three members of family found dead at home
Powered by Info News For You

Comments
Post a Comment